വോട്ടവകാശം വെട്ടിനിരത്തിയത് പരാജയ ഭീതിയിലായ സിപിഎം : ബിജെപി


കോട്ടയം: പരാജയഭീതിയിലായ സിപിഐഎം കോട്ടയം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി നവംബർ മുതൽ കോവിഡ് സ്ഥിരീകരിച്ചതും ക്വാറന്റായിനിൽ കഴിയുന്നതുമായ വോട്ടർമാരുടെ വോട്ടവകാശം വെട്ടിനിരത്തി. ജില്ലാ ഭരണകൂടത്തിന്റെയും ഡിഎംഓ അടക്കമുള്ള  ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ഈ ജനവഞ്ചന നടപ്പിലാക്കിയിരിക്കുന്നതു.

നവംബർ 30 മുതൽ ഡിസംബർ 8 വരെയുള്ള കോവിഡ് ബാധിതരുടെയും ക്വാറന്റായിനിൽ കഴിയുന്നവരുടെയും വിവരങ്ങൾ പിഎച്ച്സിയിൽ നിന്നും മേൽത്തട്ടിലേക്കു നൽകിയിരുന്നതാണ്. ഡിഎംഓ ഓഫീസിലെ കമ്പ്യൂട്ടറിൽ ഈ വിവരങ്ങൾ ചേർക്കുന്നതിൽ ബോധപൂർവമായ വീഴ്ചയാണ് ഉണ്ടായതു. അത്യന്തം ഗൗരവകരമായ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിൽ അഴിമതിയിൽ മുങ്ങിയ ഇടതു സർക്കാരിനെ രക്ഷിക്കാനായി പരാജയ ഭീതിയിലായ സിപിഐഎം നടത്തിയ ജനവഞ്ചനയാണ് ഈ വോട്ടവകാശം നിഷേധം. 

ഓരോ വാർഡിലും 15 ലേറെ വോട്ടർമാർക്കാണ് വോട്ടവകാശം നിഷേധിക്കപ്പെട്ടത്. സിപിഐഎം അനുകൂല സംഘടനയിലെ ഉദ്യോഗസ്ഥരുടെ സഹായത്താലാണ് ഈ ഗൂഢാലോചന സിപിഐഎം നടപ്പിലാക്കിയത്. 

ഇതിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻലാൽ അറിയിച്ചു.