പെരിങ്ങുളത്ത് കാറില്‍ ബൈക്കിടിച്ച് യുവാവിന് പരിക്ക്


പൂഞ്ഞാര്‍ പെരിങ്ങുളം റോഡില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പാലാ ഇടപ്പാടി സ്വദേശിയ്ക്കാണ് പരിക്കേറ്റതെന്നാണ് സൂചന. 

ബൈക്കിലെത്തിയ യുവാവ് മൊബൈല്‍ ഫോണില്‍ നോക്കി വന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് സ്ഥലവാസികള്‍ നല്‍കുന്ന സൂചന. പെരിങ്ങുളത്തു നിന്നും എറണാകുളത്തേയ്ക്ക് പോകുകയായിരുന്നവരുടെ കാറിലാണ് ബൈക്ക് ഇടിച്ച് കയറിയത്. 

കനത്ത ശബ്ദത്തോടെയാണ് അപകടമുണ്ടായത്. റോഡില്‍ തെറിച്ചുവീണ യുവാവിന് ബോധം നഷ്ടപ്പെട്ട  അവസ്ഥയിലായിരുന്നു. ഇതുവഴിയെത്തിയ മറ്റൊരു വാഹനത്തില്‍ ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി.