ബാ​​​റു​​​ക​​​ളും ബി​​​യ​​​ർ, വൈ​​​ൻ പാ​​​ർ​​​ല​​​റു​​​ക​​​ളും ഇ​​​ന്നു മു​​​ത​​​ൽ തു​​​റ​​​ക്കും

​​​
സംസ്ഥാ​​​ന​​​ത്തെ ബാ​​​റു​​​ക​​​ളും ബി​​​യ​​​ർ, വൈ​​​ൻ പാ​​​ർ​​​ല​​​റു​​​ക​​​ളും ഇ​​​ന്നു മു​​​ത​​​ൽ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ളും ഇ​​​ന്നു മു​​​ത​​​ൽ തു​​​റ​​​ക്കും. ക്ല​​​ബു​​​ക​​​ൾ, എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ലോ​​​ഞ്ചി​​​ലെ ബാ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കും പ്ര​​​വ​​​ർ​​​ത്തി​​​ക്കാം. 

നി​​​ല​​​വി​​​ൽ പാ​​​ർ​​​സ​​​ൽ വി​​​ൽ​​​പ​​​ന​​​യ്ക്കു മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു അ​​​നു​​​മ​​​തി ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. കൗ​​​ണ്ട​​​റു​​​ക​​​ളി​​​ൽ ആ​​​ളു​​​ക​​​ൾ കൂ​​​ട്ടം​​​കൂ​​​ടാ​​​ൻ പാ​​​ടി​​​ല്ല. ഒ​​​രു ടേ​​​ബി​​​ളി​​​ൽ ര​​​ണ്ടു​​​പേ​​​ർ മാ​​​ത്ര​​​മേ പാ​​​ടു​​​ള്ളൂ തു​​​ട​​​ങ്ങി​​​യ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യാ​​​ണ് മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന​​​ത്.

ലോ​​​ക്ക് ഡൗ​​​ണി​​​ൽ അ​​​ട​​​ച്ച ബാ​​​റു​​​ക​​​ളും മ​​​റ്റും ഒ​​​ന്പ​​​തു മാ​​​സ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് പൂ​​​ർ​​​ണ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.  കോവിഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​യി​​​രി​​​ക്ക​​​ണം ബാ​​​റു​​​ക​​​ളും മ​​​റ്റും പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട​​​ത്. 

ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ​​​യും ക​​​ണ്‍​സ്യൂ​​​മ​​​ർ ഫെ​​​ഡി​​​ന്‍റെ​​​യും ചി​​​ല്ല​​​റ വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ൾ രാ​​​വി​​​ലെ പ​​​ത്തു​​​മു​​​ത​​​ൽ രാ​​​ത്രി ഒ​​​ന്പ​​​തു വ​​​രെ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാം.