മരണവീടുകളില്‍ നിന്നും മോഷണം പതിവാക്കിയ 'ചക്കര' പിടിയില്‍


പകല്‍ സമയങ്ങളില്‍ മരണവീടുകളില്‍ നിന്നും മോഷണം പതിവാക്കിയ യുവാവിനെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പിണ്ണാക്കനാട് കാളകെട്ടി സ്വദേശി അമ്പാട്ട്  ഫ്രാന്‍സിസ് (ചക്കര) ആണ് പിടിയിലായത്. 

അതിരമ്പുഴ സ്വദേശിയുടെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേണത്തിലാണ് അറസ്റ്റ്. പനന്താനത്ത് ഡെമീനിക്കിന്റെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷണം പോയ സംഭവത്തില്‍ പ്രത്യേക അന്വേഷണം സംഘമാണ് ചക്കരയെ പിടികൂടിയത്. 

മോഷ്ടിച്ചു വിറ്റ സ്വര്‍ണം കോട്ടയത്തെ ജൂവലറിയില്‍ നിന്നും കണ്ടെടുത്തു. വിവിധ മേഖലകളില്‍ ഇയാള്‍ സമാനരീതിയില്‍ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ സമാനമായ കേസ് നിലവിലുണ്ടെന്ന് പോലീസ് പരഞ്ഞു. 

മരണവീടുകളിലെത്തി ബന്ധുക്കള പോലെ പെരുമാറിയ ശേഷം ആളില്ലാത്ത തക്കം നോക്കി മോഷണം നടത്തുകയാണ് ഇയാളുടെ രീതി.