മൂന്നിലവിൽ കാർ ബൈക്കുകളിൽ ഇടിച്ചു. പാലത്തിൽ നിന്നും വീണ് യുവാവിന് പരിക്ക്


മൂന്നിലവിന് സമീപം പാലാ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ച് അപകടം. ഇന്ന് വൈകുന്നേരമായിരുന്നു അപകടം. 2 പേർക്ക് ചെറിയ പരിക്കുകളുണ്ട്.

ഇല്ലിക്കൽ കല്ല് വിനോദ സഞ്ചാര കേന്ദ്രത്തിൽ പോയി മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ഇറക്കത്തിൽ ബ്രേക്ക് പോയ കാർ ഞെടിഞ്ഞാൽ പാലത്തിൽ 2 ഇരുചക്ര വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.

ഇടിയേറ്റ ഒരാൾ പാലത്തിൽ നിന്നും തോട്ടിലേക്ക് പതിച്ചെങ്കിലും വലിയ പരിക്കേൽക്കാതെ രക്ഷപെട്ടു. പാലത്തിന്റെ കൈവരിയിലിടിച്ച കാറിന്റെ മുൻ വശം തകരുകയും 2 ടയറുകൾ പഞ്ചറാവുകയും ചെയ്തു.

നിർമാണം നടന്നു വരുന്ന പാലത്തിൽ ഭാഗികമായാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്.