Latest News
Loading...

മുണ്ടക്കയത്ത് ബസ്സും കാറും കൂട്ടിയിടിച്ച് ഒരു മരണം



മുണ്ടക്കയം 31-ാം മൈല്‍ വേയ് ബ്രിഡ്ജിന് സമീപം ബസും കാറും കൂട്ടിയിടിച്ച് അപകടം. നാലംഗ സംഘം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് ബസിലിടിച്ചത്. കാറിലുണ്ടായിരുന്ന ഒരാള്‍ തല്ക്ഷണം മരിച്ചു. പാലാ മൂന്നാനി മണിയാക്കുപാറയില്‍ ആശിഷ് ജോസ് (27) ആണ് മരിച്ചത്. 

പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശി. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍. 

ഞായറാഴ്ച്ച രാത്രി എട്ടു മണിയോടു കൂടിയായിരുന്നു അപകടം. വളവില്‍ കാര്‍ തെറ്റായ ദിശയിലൂടെ ബസില്‍ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി.


Post a Comment

0 Comments