നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മരത്തിലിടിച്ച് യുവാവ് മരിച്ചു

പാലാ ഈരാറ്റുപേട്ട റോഡില്‍ ഇടപ്പാടിയ്ക്ക് സമീപം നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ റോഡരികിലെ മരത്തിലിടിച്ച് യുവാവ് മരിച്ചു. അതിരമ്പുഴ ശ്രീകണ്ഠമംഗലം പള്ളത്തുവീട്ടില്‍ ഷാജിയുടെ മകന്‍ അമല്‍ ഷാജി (20) ആണ് മരിച്ചത്. 

ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അമല്‍ സഞ്ചരിച്ചിരുന്നത്. വാഗമണ്ണിലേയ്ക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് കോളേജില്‍ രണ്ടാം വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി ആയിരുന്നു. സംസ്‌കാരം നടത്തി.