ബ്രിട്ടനില്‍ നിന്നെത്തിയ 8 പേര്‍ക്ക് കോവിഡ്.


ബ്രി​ട്ട​നി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ എ​ട്ടു പേ​ർ​ക്ക് കോ​വി​ഡ് വൈറസ് സ്ഥി​രീ​ക​രി​ച്ചു. എ​ട്ടു​പേ​രെ​യും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​. ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സാ​ണോ എ​ന്ന​റി​യാ​ൻ സാ​മ്പി​ളു​ക​ൾ പൂ​നെ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 

 കോ​വി​ഡ് വ​ക​ഭേ​ദ​ത്തി​ന്‍റെ ഭീ​ഷ​ണി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ശ്ര​ദ്ധ കൂ​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അതിനിടെ, റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ 150 സൈ​നി​ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​രേ​ഡി​ന്‍റെ പ​രി​ശീ​ല​ന​ത്തി​നാ​യി എ​ത്തി​യ സൈ​നി​ക​രെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഇ​തി​ൽ ചി​ല​ർ​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. 

 ആ​യി​ര​ത്തോ​ളം സൈ​നി​ക​രി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.