Latest News
Loading...

വാ​ഗ​മ​ണ്ണി​ൽ നി​ശാ​പാ​ർ​ട്ടി​യി​ൽ റെ​യ്ഡ് 60 പേ​ർ പി​ടി​യി​ൽ.

വാഗമണിൽ സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ലിന്‍റെ റെയ്ഡ്. നിശാ പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അ​റ​സ്റ്റി​ലാ​യ​വ​രി​ൽ 25 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

വൈകുന്നേരം തുടങ്ങിയ നിശാ പാർട്ടിയെ കുറിച്ച് എസ്പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിശാപാര്‍ട്ടിയില്‍ നിന്ന് എൽഎസ്ഡി, സ്റ്റാമ്പ്‌, ഹെറോയിൽ, ഗം, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തു. വാഗമൺ വട്ടപതാലിലെ  റിസോർട്ടിൽ ആയിരുന്നു റെയ്ഡ്.

Post a Comment

0 Comments