Latest News
Loading...

കോട്ടയം ജില്ലയില്‍ 326 പുതിയ കോവിഡ് രോഗികള്‍


കോട്ടയം ജില്ലയില്‍ 326 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 325 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാളും രോഗബാധിതനായി. പുതിയതായി 3115 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.  

രോഗം ബാധിച്ചവരില്‍ 144 പുരുഷന്‍മാരും 146 സ്ത്രീകളും 36 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 69 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

243 പേർ രോഗമുക്തരായി. 5110 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 40543 പേര്‍ കോവിഡ് ബാധിതരായി. 35420 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13058 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-41 

ചങ്ങനാശേരി-20 

പാലാ, ഉഴവൂര്‍, കാഞ്ഞിരപ്പള്ളി-15 

ഏറ്റുമാനൂര്‍-13 

എലിക്കുളം-12 

അയര്‍ക്കുന്നം-11 

എരുമേലി, ഉദയനാപുരം-10 

വാഴപ്പള്ളി-9 

വൈക്കം-8 

പാമ്പാടി, മുളക്കുളം-7 

നെടുംകുന്നം, ഭരണങ്ങാനം, പുതുപ്പള്ളി, കുറവിലങ്ങാട്-6 

വെച്ചൂര്‍, ആര്‍പ്പൂക്കര, തലയോലപ്പറമ്പ്, വെളിയന്നൂര്‍, വെള്ളൂര്‍, മീനച്ചില്‍-5 

മണര്‍കാട്, ഈരാറ്റുപേട്ട-4

അതിരമ്പുഴ, കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി, വിജയപുരം, കല്ലറ,അകലക്കുന്നം, കാണക്കാരി, തലയാഴം, തിരുവാര്‍പ്പ്, മുണ്ടക്കയം, കരൂര്‍, മുത്തോലി, വാഴൂര്‍,കടുത്തുരുത്തി, പനച്ചിക്കാട്-3
കുറിച്ചി, തലപ്പലം, രാമപുരം, നീണ്ടൂര്‍-2

വെള്ളാവൂര്‍, കൂരോപ്പട, കറുകച്ചാല്‍, തീക്കോയി, അയ്മനം, തലനാട്, കടനാട്, പാറത്തോട്, പായിപ്പാട്, മണിമല. മറവന്തുരുത്ത്, കടപ്ലാമറ്റം, കൊഴുവനാല്‍, മേലുകാവ്, കുമരകം, തൃക്കൊടിത്താനം, ഞീഴൂര്‍, മീനടം-1

Post a Comment

0 Comments