ഈരാറ്റുപേട്ടയിൽ 3 പേർക്ക് കുത്തേറ്റു


ഈരാറ്റുപേട്ടയിൽ കത്തിക്കുത്തിൽ 3 പേർക്ക് പരിക്കേറ്റു. ചിറപാറ കോളനിയിൽ വൈകിട്ടായിരുന്നു സംഭവം. തൈക്കാവിൽ നസീർ, തൈക്കാവിൽ താജുദീൻ, സലിം എന്നിവർക്കാണ് കുത്തേറ്റത്. സാരമായി കുത്തേറ്റ നസീറിനെയും താജുദീനെയും ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇളപ്പുങ്കലിൽ താമസക്കാരനായ തൈമഠത്തിൽ ഷാനു എന്ന ഷാനവാസാണ് മൂവരെയും അക്രമിച്ചത്. ഷാനുവിന്റെ മാതാവ് താമസിക്കുന്നത് ചിറപ്പാറ കോളനിയിലാണ്. ഷാനു ഇവിടെയെത്തിയപ്പോഴാണ് സംഭവമുണ്ടായത്.

ഷാനുവിന്റെ മാതാവ് ഇക്കഴിഞ്ഞ തെരഞ്ഞെടുപിൽ മൽസരിച്ചിരുന്നു. കുറച്ച് വോട്ടുകൾ മാത്രമാണ് ഇവർക്ക് ലഭിച്ചത്. ഇതു സംബന്ധിച്ച സംസാരമാണോ അക്രമത്തിലേയ്ക്ക് നയിച്ചതെന്നും സംശയമുണ്ട്. 

ഷാനുവിന്റെ ബന്ധുക്കളാണ് കുത്തേറ്റ നസീറും താജുദീനും.