16-കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി


ഈരാറ്റുപേട്ട ആനിയളപ്പില്‍ 16-കാരിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുരിക്കോലില്‍ ലിയാ നഷാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പെണ്‍കുട്ടിയുമായി രാവിലെയും ഉച്ചയ്ക്ക് ശേഷവും വഴക്കുണ്ടായതായി സഹോദരന്‍ മൊഴി നല്‍കി. മുറിയില്‍ കയറി വാതിലടച്ച പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

പി.എം.സി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.