Stock image
കളത്തൂക്കടവിൽ ആളൊഴിഞ്ഞ വീട്ടിൽനിന്നും റബർ റോളർ യന്ത്രം മോഷ്ടിച്ചവരെ ഈരാറ്റുപേട്ട പോലീസ് പിടികൂടി. കളത്തൂക്കടവ് ഭാഗത്ത് പാറയ്ക്കൽ ജോസഫ് എന്നയാളുടെ തോട്ടത്തിൽ ഉണ്ടായിരുന്ന ആളൊഴിഞ്ഞ വീട്ടിൽനിന്നാണ് കഴിഞ്ഞ ദിവസം രാത്രി റബർ റോളർ മോഷണം പോയത്. ഉടമയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്.
കളത്തൂക്കടവ് സ്വദേശി സുബിൻ(21), പനച്ചിപ്പാറ സ്വദേശികളായ അമൽ(19), അലൻ(19), ജോസി(20) എന്നിരാണ് അറസ്റ്റിലായത്. മോഷണം നടത്തുന്നതിനായി പ്രതികൾ വാടകയ്ക്ക് എടുത്ത കാർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. കൗമാരാക്കാരായ പ്രതികൾ മദ്യപിക്കുന്നതിനും ടൂർ പോകുന്നതിനുമാണ് മോഷണ മുതൽ വിറ്റുകിട്ടിയ പണം ഉപയോഗിച്ചത്.
പാലാ ഡിവൈ.എസ്.പി. സാജു വർഗീസിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഇൻസ്‌പെക്ടർ പ്രസാദ് എബ്രഹാം വർഗീസ്, എസ്.ഐ. മാരായ അനുരാജ് എം.എച്ച്., ജോർജ് പി.എം., ജോസഫ് ജോർജ്, ഷാബുമോൻ ജോസഫ്, എസ്.സി.പി.ഒ. അരുൺ ചന്ദ്, ജിനു കെ.ആർ., സി.പി.ഒ. കിരൺ എസ്.കെ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
0 Comments