Latest News
Loading...

പാലായിലെത്തിയ സുരേഷ് ഗോപി മടങ്ങിയത് മാതാവിന് തിരികൾ അർപ്പിച്ച ശേഷം

പാലാ: മലയാളത്തിൻ്റെ പ്രിയ നടൻ സുരേഷ് ഗോപി MP , തൻ്റെ വിശ്വാസ ജീവിതത്തിൽ ഉന്നത സ്ഥാനം നൽകിയിട്ടുള്ള പാലാ അമലോത്ഭവ കുരിശുപള്ളി മാതാവിൻ്റെ തിരുസന്നിധിയിൽ എത്തി. കാൽ നൂറ്റാണ്ടായി സുരേഷ് ഗോപിയ്ക്ക്  പാലാ കുരിശുപള്ളി മാതാവിനോടുള്ളത് കടുത്ത വിശ്വാസാരാധനയാണ്. 

ഇരുപത്തഞ്ചോളം വർഷങ്ങൾക്ക് മുമ്പ് തൻ്റെ സൂപ്പർ ഹിറ്റ് ചിത്രം 'ലേലം ' ചിത്രീകരണ സമയത്താണ് അദ്ദേഹം ആദ്യമായി കുരിശുപള്ളി മാതാവിനടുത്തെത്തിയത്. അതിനു ശേഷം പാലായിൽ വരുമ്പോഴൊക്കെ മാതാവിൻ്റെ അടുത്തെത്തി പ്രാർത്ഥിച്ച് മെഴുകുതിരി കത്തിച്ചേ മടങ്ങാറുള്ളൂ.

തൻ്റെ 'കാവൽ ' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അദ്ദേഹം പാലായിലെത്തിയത്. സുരേഷ് ഗോപിയുടെ അടുത്ത ചിത്രമായ 'ഒറ്റക്കൊമ്പൻ' പാലായിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം നടക്കുന്നത്. അടുത്ത മാസം അതിൻ്റെ ചിത്രീകരണം പുനരാരംഭിക്കും.

കുരിശുപള്ളിയിലെ പ്രാർത്ഥനക്കു ശേഷം പാലാ കിഴതടിയൂർ പള്ളിയിലും എത്തി പ്രാർത്ഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഒറ്റക്കൊമ്പൻ സിനിമയുടെ സംവിധായകൻ മാത്യൂസ് തോമസ് , സുരേഷ് ഗോപിയുടെ കുടുംബ സുഹൃത്തും പൊതു പ്രവർത്തകനുമായ ബിജു പുളിക്കകണ്ടം എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.


സുരേഷ് ഗോപിയുടെ ഇരുനൂറ്റിയൻപതാമത് ചിത്രം  ഒറ്റക്കൊമ്പന്റെ ആദ്യ ഷോട്ട് എടുത്തത് ഈ പള്ളിമുറ്റത്തുവച്ചായിരുന്നു.  ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ‘‘ഒറ്റക്കൊമ്പ’’നിൽ പാലാക്കാരൻ നായകനായിട്ടാണ് സുരേഷ് ഗോപിയെത്തുന്നത്. ഒറ്റക്കൊമ്പന്റെ സംവിധായകൻ മാത്യൂസ് തോമസുമുണ്ടായിരുന്നു താരത്തിന്റെ ഒപ്പം.

ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഒറ്റക്കൊമ്പനിൽ പാലാക്കാരൻ അച്ചായൻ കഥാപാത്രമായാണ് താരം എത്തുന്നത്. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് പേരു മാറ്റിയ സിനിമയുമായി താരവും അണിയറപ്രവർത്തകരും മുന്നോട്ടു പോകാൻ തീരുമാനിക്കുന്നത്.

Post a Comment

0 Comments