മാവോയിസ്റ്റുകളാണ് തണ്ടർ ബോൾട്ടിനു നേരെ വെടിവച്ചതെന്ന് പോലീസ്. മാവോയിസ്റ്റ് സംഘത്തിൽ ആറു പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർ രക്ഷപെട്ടു. ഇതിൽ ഒരാൾക്ക് പരിക്കേറ്റു.
മഞ്ചക്കണ്ടി ഏറ്റുമുട്ടൽ കൊലയുടെ വാർഷികത്തിൽ മാവോയിസ്റ്റുകൾ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നു. പോലീസ്, വനം ഓഫീസുകൾ ആക്രമിക്കാൻ തയാറെടുത്തിരുന്നു. ഇതേ തുടർന്നാണ് തണ്ടർബോൾട്ട് സുരക്ഷ ശക്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ടയാളുടെ മൃതദേഹ ദൃശ്യം പകര്‍ത്താന്‍ പൊലീസ് മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചല്ല. മാധ്യമങ്ങളെ ബലം പ്രയോഗിച്ചു തടയുകയായിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം പോലും അനുസരിക്കാതെയാണ് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത്. സംഭവ സ്ഥലത്തെത്തിയ കണ്ണൂര്‍ ഡിഐജിയും എസ്പിയും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല
കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. അതിനിടെ തമിഴ്നാട് ക്യു ബ്രാഞ്ച് മൃതദേഹത്തിന്റെ ചിത്രം പുറത്തുവിട്ടു.
0 Comments