Latest News
Loading...

ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ചാർജ് വരുന്നു.

ബാങ്കുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കു ന്നതിനും ഇനി ചാർജ്​ വരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഇതിനുളള നടപടി ക്രമങ്ങളുമായി മുന്നോട്ട്​ പോവുകയാണെന്നാണ്​ റിപ്പോർട്ട്​. ബാങ്ക്​ ഓഫ്​ ബറോഡ, പഞ്ചാബ്​ നാഷണൽ ബാങ്ക്​, ആക്​സിസ്​ ബാങ്ക്​, സെൻ​ട്രൽ​ എന്നിവയാണ്​ ചാർജ്​ ഈടാക്കാൻ ഒരുങ്ങുന്ന ബാങ്കുകൾ. 

ഇതിൽ ബാങ്ക്​ ഓഫ്​ ബറോഡ നവംബറിൽ തന്നെ പ്രത്യേക നിരക്ക്​ ഈടാക്കി തുടങ്ങുമെന്നാണ്​ റിപ്പോർട്ടുകൾ. പ്രതിമാസം മൂന്ന്​ തവണ അക്കൗണ്ടിൽ നിന്ന്​ പണം പിൻവലിക്കൽ സൗജന്യമായിരിക്കും. അതിന്​ ശേഷം 150 രൂപ ചാർജായി ഈടാക്കാ നാണ്​ പദ്ധതി. 

പണം നിക്ഷേപിക്കു​മ്പോഴും മൂന്ന്​ തവണ സൗജന്യ മായി നിക്ഷേപിക്കാം. പിന്നീട്​ ഓരോ ഇടപാടിനും 40 രൂപ നൽകണം.
കറൻറ്​​ അക്കൗണ്ടിനും ഓവർ ഡ്രാഫ്​റ്റിനും നിയന്ത്രണങ്ങളുണ്ട്​. കറൻറ്​ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനും പണം പിൻവലി ക്കുന്നതിനും ചാർജുണ്ടാവും. ഓവർ ഡ്രാഫ്​റ്റിനും പ്രത്യേക ചാർജ്​ നൽകേണ്ടി വരുമെന്നാണ്​ സൂചന. 
അതേസമയം, ​ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്ത്​ വന്നതിന്​ പിന്നാലെ കോൺഗ്രസ്​ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തി.

Post a Comment

0 Comments