കെ.എം.മാണിയുടെ ഓർമ്മയ്ക്കായ് തപാൽ സ്റ്റാമ്പ് പുറത്തിറക്കി യൂത്ത് ഫ്രണ്ട് (എം).


 കേരള കോൺഗ്രസ് നേതാവ് അന്തരിച്ച കെ.എം.മാണിയുടെ ഓർമ്മയ്ക്കായ് തപാൽ സ്റ്റാമ്പ് പുറത്തിറക്കി യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റി. കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന മൈ സ്റ്റാമ്പ് പദ്ധതിയിൽപ്പെടുത്തിയാണ് സ്റ്റാമ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

കെ.എം.മാണിയുടെ ചിത്രം ആ ലേഖനം ചെയ്തിരിക്കുന്ന സ്റ്റാമ്പ് ആദ്യമായാണ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കുന്നത്. മൈ സ്റ്റാമ്പ് പദ്ധതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ ചിത്രത്തോടു കൂടിയ സ്റ്റാമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ.എം.മാണിയുടെ ഓർമ്മയ്ക്കായ് യൂത്ത് ഫ്രണ്ട് ജില്ലാ കമ്മറ്റി കോട്ടയം മെഡിക്കൽ കോളേജിന് 49 വീൽചെയറുകൾ നൽകുകയും ജില്ലയിലെ നിർധനരായ 412 കിഡ്നി രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ നൽകുകയും കെ.എം.മാണിയുടെ ജന്മദിനം വിപുലമായ പരിപാടികളോടെ കാരുണ്യ ദിനമായി ആചരിക്കുകയും ചെയ്തിട്ടുണ്ട്. 

പാലാ ഹെഡ് പോസ്റ്റോഫീസിൽ ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എം.പി. സ്റ്റാമ്പുകളുടെ പ്രകാശനം നിർവ്വഹിച്ചു. തോമസ് ചാഴികാടൻ എം.പി.കെ.എം.മാണി അനുസ്മരണ പ്രഭാഷണം നടത്തി. ജോസ് ടോം, ഫിലിപ്പ് കുഴി കുളം, മേരി ഡോമിനിക്, പെണ്ണമ്മ തോമസ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, കുഞ്ഞുമോൻ മാടപ്പാട്ട്, ആന്റോ പടിഞ്ഞാറെക്കര പോസ്റ്റ് മാസ്റ്റർ ശോഭന വി.ആർ, മാർക്കറ്റിംഗ് എക്സി. വിനു കെ.കെ. ടേബിൻ കെ അലക്സ്‌, സണ്ണി മാത്യം, ഷിജി നാഗ നൂലിൽ ശ്രീകാന്ത് എസ് ബാബു, സുനിൽ പയ്യപ്പള്ളി, സി ജോ പ്ലാത്തോട്ടം, തോമസുകുട്ടി വരിക്കയിൽ, ബിനു പുലിയുറുമ്പിൽ, ഡിനു കിങ്ങണം ചിറ ബിനീഷ് പാറാം തോട്, റെ നീറ്റോ താന്നിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.