അധികൃതരുടെ അനാസ്ഥ; കുടിവെള്ളം പാഴാകുന്നുഅധികൃതര്‍ തിരിഞ്ഞുനോക്കാതായതോടെ കുടിവെള്ള വിതരണ ടാപ്പ് ഒടിഞ്ഞു വെള്ളം പാഴാകുന്നു. പനച്ചിപ്പാറ  ജി വി രാജ സ്‌റ്റേഡിയം ജംഗ്ഷനിലാണ് ഒരാഴ്ചയിലേറെയായി റോഡിലേക്ക് വെള്ളം തെറിച്ചു വീണുകൊണ്ടിരിക്കുന്നത്.റോഡിന്റെ മധ്യ ഭാഗത്തു വരെ തെറിച്ചു വീണുകൊണ്ടിരുന്ന പൈപ്പിനുള്ളില്‍ നാട്ടുകാര്‍ കമ്പ് തിരുകി കയറ്റി അടച്ച നിലയിലാണ്. ഇതിന് ഇടയിലൂടെ റോഡിലേക്ക് ചീറ്റി തെറിച്ചു വീണിരുന്ന വെള്ളം റോഡരികില്‍ വരെ എത്തുന്നുണ്ട്.റോഡരികില്‍ വെള്ളം തളംകെട്ടി കിടക്കുന്നതും റോഡിലേക്ക് വെള്ളം തെറിക്കുന്നതും കാല്‍നട യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും ദുരിതമായിരിക്കുകയാണ്.  പാഴായിക്കൊണ്ടിരിക്കുന്ന വെള്ളം അടിയന്തിരമായി നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.