Latest News
Loading...

പൊതു സ്ഥലത്ത് മാലിന്യം കർശന നടപടിയുമായി തലപ്പലം ഗ്രാമ പഞ്ചായത്ത്

തലപ്പലം ഗ്രാമപഞ്ചായത്ത് 8-ാം വാർഡിൽ പനയ്ക്കപ്പാ ലത്ത് സ്ഥാപിച്ചിരുന്ന മിനി എം.സി.എഫിന്റെ പരിസരത്ത് വ്യാപകമായി മാലിന്യങ്ങൾ നിക്ഷേപിച്ചതിനെത്തുടർന്ന് പഞ്ചായത്ത് മെമ്പർമാർ, ഉദ്യോസ്ഥർ,ഹരിത കേരളം പ്രതിനിധി തുടങ്ങിയവർ അടങ്ങിയ സ്ക്വാഡ് നടത്തിയ പരിശോധനയിൽ  പത്തനംതിട്ട ചാത്തൻതറ,പാലാ ഇടമറ്റം, സ്വദേശികളെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുകയും പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയുള്ള കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം  പിഴ ഈടാക്കാനുളള നടപടികൾ സ്വീകരിക്കുകയും ചെയ്തു.തുടർന്ന് മാലിന്യങ്ങൾ തരം തിരിച്ച് നീക്കം ചെയ്യുകയും പരിസരം വൃത്തിയാക്കി ചെടികൾ നടുകയും ചെയ്തു.മെമ്പർമാരായ  ശ്രീമതി ദേവയാനി സി.എ,ശ്രീ.ജോയ് ജോസഫ്, ശ്രീമതി. അനുപമ വിശ്വനാഥ്, ഹെഡ് ക്ലർക്ക് ഇന്ദു പി.എൻ, ക്ലർക്ക് ശ്രീ.എബി ഐസക് ,  വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ശ്രീ.പദ്മകുമാർ പി.ജി,ശ്രീമതി മിനി പി.വിജയ്, ഹരിതകേരളം പ്രതിനിധി ശ്രീ.അൻഷാദ് ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments