പനച്ചികപ്പാറയിലെ ആദ്യ വിത്ത് കുട്ട സഫലമായിപൂഞ്ഞാർ : ഗാന്ധിയൻ കളക്ടീവ് - കേരളം, നേതൃത്വം നൽകുന്ന ഭക്ഷ്യ - ആരോഗ്യ സ്വരാജ് ജില്ലാ കർമ്മ സമിതി കാമ്പയിന്റെ ഭാഗമായി പൂഞ്ഞാർ ഭൂമിക ഏകോപിപ്പിക്കുന്ന വിത്ത് കുട്ടയ്ക്ക് പനച്ചികപ്പാറയിലും തുടക്കം. ജില്ലയിൽ ഏഴാമത് സ്ഥലത്താണ് വിത്ത് കുട്ട പ്രവർത്തനം നടന്നത്. 

 


ചിലയിടങ്ങളിൽ പതിനൊന്ന് തവണയായി മുടക്കം കൂടാതെ വിത്ത് കുട്ട തുടരുകയുമാണ്.  പനച്ചികപ്പാറയിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഹരിതഗ്രാമവും ജനകീയ ഹോട്ടലും ചേർന്ന് കാർഷിക വിപണിയോട് അനുബന്ധിച്ചാണ് വിത്ത് കുട്ട പ്രവർത്തനത്തിന്റെ പ്രാദേശിക സംഘാടനം നിർവ്വഹിക്കുന്നത്. 

 


ജില്ലാ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസ്സി. കൺസർവേറ്റർ ഡോ. ജി. പ്രസാദ് വിത്ത് കുട്ട ഉത്ഘാടനം ചെയ്തു. രമേഷ് ബി. വെട്ടിമറ്റം അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാർ കൃഷി ഓഫീസർ അബ്രഹാം സ്കറിയാ വിത്തു കട്ടയിൽ ആദ്യ പങ്കിടൽ നടത്തി. ഫല, കിഴങ്ങ്, ഔഷധ, ഇല, പച്ചക്കറി വർഗ്ഗങ്ങളിലായി തൈകൾ, കിഴങ്ങുകൾ, വിത്തുകൾ എന്നിവ കൊണ്ടുവന്ന കർഷകർ അത് വിത്തുകുട്ടയിൽ നിക്ഷേപിച്ച് പങ്കിട്ടു.

 


 കസ്തൂരിമഞ്ഞൾ, കപ്പത്തണ്ട്, കരിമ്പ്, കാന്താരി തൈകൾ, വെണ്ടവിത്ത്, നിത്യവഴുതിന,ബഹ്മി, വയമ്പ്, അമൃത് , പുതിന,ഞാവൽ, നാരകം തുടങ്ങിയ 30 ലേറെ ഇനങ്ങളാണ് വിത്ത് കുട്ടയിൽ നിക്ഷേപിക്കപ്പെട്ടത്. എല്ലാ ആഴ്ച്ചകളിലും പ്രവർത്തനം തുടരും.