വടകരയ്ക്ക് മറുപടിയുമായി സെബാസ്റ്റിയന്‍ വിളയാനി


തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരു ഭയവുമില്ലെന്ന ജനപക്ഷത്തു നിന്ന് കോണ്‍ഗ്രസിലേക്ക് മാറിയ സെബാസ്റ്റ്യന്‍ വിളയാനി പറഞ്ഞു. ജനപക്ഷം മണ്ഡലം പ്രസിഡണ്ട് തോമസ് വടകര നടത്തിയ ചില പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 


ചെമ്മലമറ്റം വാര്‍ഡില്‍ വടകര അടക്കമുള്ളവരോട് മല്‍സരിക്കാന്‍ പറഞ്ഞെപ്പോള്‍ ഉടുമുണ്ട് എറിഞ്ഞ് ഓടുകയാണുണ്ടായത്. വാരിയാനിക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിന്നപ്പോാഴൊക്കെ തിടനാട് അണികളെ പിടിച്ച് നിര്‍ത്തിയത് താനാണ്. ജോര്‍ജ് വികസനം നടത്തിയെന്നതു കൊണ്ട് ഏത് രാഷ്ട്രീയ വിവരക്കേടിനും കൂടെ നില്‍ക്കാന്‍ ജനത്തെ കിട്ടില്ല. ഒരു തൊഴിലും മോശമല്ല.തോമസ് വടകര വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായല്ല ജനിച്ചത്. മൈലാടിയിലും ചേറ്റുതോട്ടും എന്ത് വികസനമാണ് നടത്തിയതെന്ന് വടകര ജനങ്ങളോട് പറയണം. രാഷ്ട്രിയ എതിരാളികള്‍ തടഞ്ഞു വയ്ക്കുമ്പോള്‍ തോമസ് വടകരയെ  വീട്ടില്‍ കൊണ്ട് വിടുന്നത് താനയിരുന്നുവെന്നും വിളയാനി പറഞ്ഞു. 


കെട്ടി എഴുന്നള്ളി നടന്നിട്ട് കാര്യമില്ല വികസനം കൊണ്ട് വരാന്‍ പഠിക്കണമെന്നും വിളയാനി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.