യു.ഡി എഫ് പാലായില്‍ സ്പീക്ക് അപ്പ് കേരള സത്യഗ്രഹ സമരം നടത്തി.സ്വര്‍ണക്കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയും മന്ത്രി ജലീലും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി എഫ് നടത്തുന സ്പീക്ക് അപ്പ് കേരള സമര പരമ്പരകളുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി യു.ഡി എഫ് പാലായില്‍ സത്യഗ്രഹ സമരം നടത്തി.കുരിശുപള്ളിക്കവലയില്‍ നിന്നും പ്രകടനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സിവില്‍ സ്‌റ്റേഷന്‍ പടിക്കല്‍ സത്യഗ്രഹസമരം നടത്തി. യു.ഡി എഫ് ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ സമരം ഉദ്ഘാടനം ചെയ്തു.ജോര്‍ജ് പുളിങ്കാട്, ഷോ ജി ഗോപി, സന്തോഷ് മണര്‍കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.