മലയാളസിനിമയിലെ യുവതാരം ടോവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. 'കള' എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ടു ദിവസം മുന്‍പ് താരത്തിന് പരിക്കേറ്റത്.
പരിക്ക് ഭേദമായെങ്കിലും പിന്നീട് വയറില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന്തരികരക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍്ന്ന് താരത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.