വിളയാനിയ്ക്ക് മറുപടിയുമായി തോമസ് വടകരപി.സി ജോര്‍ജ്ജ് പക്ഷം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സെബാസ്റ്റ്യന്‍ വിളയാനിക്ക് മറുപടിയുമായി ജനപക്ഷം മണ്ഡലം പ്രസിഡന്റ് തോമസ് വകടര രംഗത്ത്. അടുത്ത കാലത്തയി ഇലക്ഷനുമായി ബന്ധപെട്ട് ചില പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ടെന്‍ഷനാണെന്ന് സെബാസ്റ്റന്‍ വിളയാനി പലരോടും പറഞ്ഞിരുന്നതായി തോമസ് വടകര പറഞ്ഞു. വാരിയാനിക്കാട് സിറ്റില്‍ പരാജയപെടുമെന്ന തോന്നലാണ് ടെന്‍ഷന് കാരണം. തിടനാടിന്‍ പാര്‍ട്ടി വളര്‍ത്തിയത് വടകരയും വിളയാനിയുമല്ല, പി.സി ജോര്‍ജിന്റെ ഇടപെടലും നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുമാണ്. മകനെക്കാള്‍ കൂടുതല്‍ വിളയാനിയെ സ്റ്റേഹിച്ചു. പാര്‍ട്ടിയുടെ കീഴില്‍ വളര്‍ന്നിട്ട് കൂറുമാറിയതിന് ജനങ്ങള്‍ മാപ്പ് നല്‍കില്ല. എ.ഐ.സി.സി അംഗമായി വരാന്‍ വിളയാനിക്ക് കഴിയട്ടെയെന്നും വടകര പരിഹസിച്ചു.