പിഴക് മാനത്തൂരുള്ള കിഴക്കേപ്പറമ്പില്‍ സ്റ്റുഡിയോയിൽ മോഷണം. ഷട്ടറിന്റെ പൂട്ടുപൊളിച്ച മോഷ്ടാക്കള്‍ മുന്നിലെ ഗ്ലാസ് അടിച്ചു തകര്‍ത്താണ് അകത്തുകടന്നിരിക്കുന്നത്. 50000 രൂപ വിലവരുന്ന ക്യാമറയാണ് മോഷണം പോയത്.
ഇന്നു പുലര്‍ച്ചെ രണ്ടിനും മൂന്നരയ്ക്കും ഇടയ്ക്കുള്ള സമയത്താണ് മോഷണം നടന്നതെന്നാണ് സൂചന. രാവിലെ പത്ര ഏജന്റുമാരാണ് തുറന്നുകിടക്കുന്ന സ്റ്റുഡിയോ കണ്ടത്. കടനാട് പഞ്ചായത്ത് മെമ്പര്‍ ഷിലു കൊടൂര്‍ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.
0 Comments