ജോസ് കെ.മാണിക്കും ഇടതുസര്‍ക്കാരിനും പിന്തുണ.


കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍  ജോസ് കെ.മാണി പ്രഖ്യാപിച്ച പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് കേരളാ കോണ്‍ഗ്രസ് (എം) കൊഴുവനാല്‍ മണ്ഡലം കമ്മറ്റി ഐക്യകണ്‌ഠേന പരിപൂര്‍ണ്ണ പിന്തുണ അറിയിച്ചു. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനും, പഴം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കാനുള്ള ഇടതുപക്ഷ ഗവണ്‍മെന്റിന്റെ തീരുമാനത്തെയും യോഗം അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു. 


കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹനിയമങ്ങള്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാലാ നിയോജകമണ്ഡലം പ്രതിനിധികളായി ശ്രീ.ഒ.റ്റി.മാത്യു ഓണംതുരുത്തേലിനെയും, ശ്രീ. ബാബു വെള്ളാപ്പള്ളിയെയും തെരെഞ്ഞടുത്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.ജെയ്‌മോന്‍ പരിപ്പീറ്റത്തോട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ്  തോമസ് ജോര്‍ജ്ജ് തെക്കേല്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി സിബി ഗണപതിപ്ലാക്കല്‍ പ്രമേയം അവതരിപ്പിക്കുകയും, വര്‍ക്കിംഗ് പ്രസിഡന്റ് സാജന്‍ മണിയങ്ങാട്ട്, ബാങ്ക് പ്രസിഡന്റ് പി.എ.തോമസ് പൊന്നുംപുരയിടം, യൂത്ത്ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് അലന്‍ കിഴക്കേക്കുറ്റ്, വനിതാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായ ജെസ്സി ജോര്‍ജ്ജ് പഴയംപ്ലാക്കല്‍, കെ.റ്റി.യു.സി. (എം) മണ്ഡലം പ്രസിഡന്റ് റ്റോമി മൂലയില്‍, അദ്ധ്യാപക ഫ്രണ്ട് മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ ജോബി തോലാനി, പി.എസ്.ആന്റണി പാറേക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാബു എറയണ്ണൂര്‍, പഞ്ചായത്ത് മെമ്പര്‍ ലില്ലി ജോസഫ് ചെരിപുറം, വാര്‍ഡു പ്രസിഡന്റുമാര്‍, മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.