സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു50-മത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് തിരുവന്തപുരത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 

മികച്ച നടന്‍ സുരാജ് വെഞ്ഞാറമുട്- ആൻ‌ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി


മികച്ച നടി- കനി കൃസൃതി- ചിത്രം ബിരിയാണി.


സ്വഭാവ നടന്‍ ഫഹദ് ഫാസില്‍-കുമ്പളങ്ങി നൈറ്റ്‌സ്


മികച്ച ചിത്രം വാസന്തി 


മികച്ച രണ്ടാമത്തെ ചിത്രം കെഞ്ചിറ


മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി- ജെല്ലികെട്ട്


നടി- സ്വാതിക- വാസന്തി


ബാലതാരം- വാസുദേവ് (സുല്ല്, കള്ളനോട്ടം)


ബാലതാരം- കാതരിന്‍ (നാനി)


കഥാകൃത്ത് ഷാഹുല്‍ അലിയാര്‍ 


ഛായാഗ്രാഹകന്‍ - പ്രതാപന്‍


തിരക്കഥാകൃത്ത് റഹ്മാന്‍ ബ്രദേഴ്‌സ്


തിരക്കഥ- പി.എസ് റഫീഖ്


ഗാനരചയിതാവ് - സുജേഷ്


സംഗീതസംവിദായകന്‍- സുശിന്‍ ശ്യാം


പിന്നണിഗായകന്‍- നജീം അര്‍ഷാദ്


പിന്നണിഗായിക മധുശ്രീ


എഡിറ്റിംഗ്- കിരണ്‍ദാസ്


കലാസംവിദായന്‍- ജോതിശങ്കര്‍


അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നിവിന്‍ പോളിയക്കും അന്ന ബെന്നിനുംമികച്ച ചലച്ചിത്ര ലേഖനം മാടമ്പളളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം


പ്രത്യേക ജൂറി പരമര്‍ശം സിനിമ മുഖവും മുഖവും മുഖംമൂടിയും.


119 സിനിമകളാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ നല്ലൊരു പങ്കും റിലീസ് ചെയ്യാത്ത ചിത്രങ്ങളായിരുന്നു. 


ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയര്‍മാന്‍), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, ചിത്രസംയോജകനായ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, ഗായിക ലതിക, അഭിനേത്രി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സിഅജോയ് (മെംബര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്.