എസ്.എം.വി സ്‌കൂളില്‍ മികച്ച വിദ്യാര്‍ത്ഥിയ്ക്ക് പുരസ്‌കാരം നല്‍കി

 


പൂഞ്ഞാർ എസ് എം വി സ്കൂളിലെ മികച്ച ഒരു  വിദ്യാർത്ഥിക്ക് അഖില ഭാരത അയ്യപ്പ സേവാസംഘം പൂഞ്ഞാർ ശാഖ  നൽകുന്ന പതിനായിരത്തിയൊന്ന് രൂപയും ഫലകവും അടങ്ങുന്ന അവാർഡ് എസ് എം വി സ്കൂളിൽ ചേർന്ന യോഗത്തിൽ വച്ച് ഹെഡ്മാസ്റ്റർ ആർ നന്ദകുമാർ ഗണേഷ് ആർ നായർ ക്ക് സമർപ്പിച്ചു.

 


അതാതു വർഷം പത്താം ക്ലാസ് പാസ്സാകുന്ന പാഠ്യ പാഠ്യേതര വിഷങ്ങളിൽ മികവ് പുലർത്തുന്ന ഒരു വിദ്യാർത്ഥിക്കാണ് അവാർഡ് നൽകുന്നത്.സ്കൂൾ ഹെഡ്മാസ്റ്റർ, ആധ്യാപകർ, പി റ്റി എ പ്രതിനിധി  എന്നിവരടങ്ങുന്ന പാനൽ ആണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. പേര് വെളിപ്പെടുത്താൻ താല്പര്യം ഇല്ലാത്ത ഒരു വ്യക്തി തന്റെ മാതാപിതാക്കളുടെ സ്മരണക്കായി ഏർപ്പെടുത്തിയിരിക്കുന്നതാണ് അവാർഡ്.  

 


പ്രസിഡന്റ്‌ ആർ സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ഉണ്ണികൃഷ്ണൻ നായർ,  രഘു ചെറുകുന്നം,  എം ജി ജയകുമാർ, ജി രാധാകൃഷ്ണൻ നായർ, വി പി രഘുകുമാർ, തങ്കമണി ബാബു  തുടങ്ങിയവർ സംസാരിച്ചു.