സ്ഥാപനം അടപ്പിക്കാനാകില്ലെന്ന് ആരോഗ്യവകുപ്പ്
സ്ഥാപനത്തിലുള്ളയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാലും സ്ഥാപനം അടപ്പിക്കാന്‍ നിര്‍വാഹമില്ലെന്ന് ആരോഗ്യവകുപ്പ്. പാലായില്‍ വസ്ത്ര വ്യാപാര സ്താപനത്തില്‍ 4 പേര്‍ക്ക് രോഗം പിടിപെട്ടെങ്കിലും കട അടച്ചില്ലെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍.നിലവിലത്തെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സ്ഥാപനം അടപ്പിക്കാന്‍ അനുമതിയില്ലെ. പോസീറ്റീവ് ആയ ആളുമായി കോണ്ടാക്ടുള്ളവരെ നിരീക്ഷണത്തിലാക്കുകയാണ് നിലവിലെ രീതിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.30-ഓളം ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. ഇവിടെ സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലേയ്ക്ക് മാറ്റി. പാലായില്‍ മറ്റ് സ്ഥാപനങ്ങളിലും ഈ രീതിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു.