ജോര്‍ജ്ജിന്റെ പാര്‍ട്ടിയ്ക്ക് ചുക്കാന്‍ പിടിച്ച വിളയാനി കോണ്‍ഗ്രസില്‍

 

മുന്നണി പ്രവേശനം കാത്തിരിക്കുന്ന പി.സി ജോര്‍ജിന് തിരിച്ചടിയായി ജനപക്ഷം തിടനാട് മണ്ഡലം പ്രസിഡണ്ടും ഗ്രാമ പഞ്ചായത്തംഗവുമായ സെബാസ്റ്റ്യന്‍ വിളയാനി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പതിറ്റണ്ടുകള്‍ ജോര്‍ജിനൊപ്പം പ്രവര്‍ത്തിച്ച സെബാസ്റ്റ്യന്‍ വിളയാനി തിടനാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമാണ്. പാര്‍ട്ടിയിലൂടെ വളര്‍ന്നിട്ട് സ്വര്‍ത്ഥലാഭത്തിനായി മറ്റൊരിടത്തേക്ക് പോവുകയാണ് സെബാസ്റ്റന്‍ ചെയ്യുന്നതെന്ന് മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപെട്ട തോമസ് വടകര പറഞ്ഞു.
അതേ സമയം താനം തോമസ് വടകരയം ചേര്‍ന്നാണ് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയതെന്ന് സെബാസ്റ്റ്യന്‍ വിളയാനി പറഞ്ഞു.

.തിടനാട് മണ്ഡലം പ്രസിഡണ്ടും, ഗ്രാമ പഞ്ചായത്തംഗവും , സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമാണ് സെബാസ്റ്റ്യന്‍ വിളയാനി. പതിറ്റാണുകളായി പി.സി ജോര്‍ജിനൊപ്പം പ്രവര്‍ത്തിച്ച  സെബാസ്റ്റ്യന്‍ വിളയാനി 3 പതിറ്റാണ്ടിലധികമായി മണ്ഡലം പ്രസിഡണ്ടുമാണ്. കേരള കോണ്‍ഗ്രസിനെ തിടനാട് വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് അദ്ദേഹം. നിലവിലെ സാഹചര്യത്തിന്‍ പി സി ജോര്‍ജ് എംഎല്‍എയുടെ മുന്നണി പ്രവേശനം അസ്ഥാനത്താണെന്ന് ബോധ്യപെട്ടതിനാലാണ് പഴയ തട്ടകമായ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതെന്ന്  സെബാസ്റ്റ്യന്‍ പറഞ്ഞു.നിരുപാധികമാണ് മടക്കം. പി സി ജോര്‍ജുനോട് വ്യക്തിപരമായി യാതൊരു പിണക്കവും ഇല്ല. രാഷ്ട്രിയപരമായി ഒറ്റക്ക് നിന്നാല്‍ നാടിന് യാതൊരു നേട്ടവും ഉണ്ടാവുകയില്ലെന തിരിച്ചറിവിലാണ് മാറുന്നത്. മുന്നണി പ്രവേശനം ഉറപ്പാക്കണമെന്ന് പി സി ജോര്‍ജിനോട് പല തവണ ആവശ്യപെട്ടെങ്കെിലും ശരിയാകും എന്ന് പറഞ്ഞതല്ലാതെ ഒരു മുന്നണിയും പി സി ജോര്‍ജിനെ അടുപ്പിക്കുന്നില്ല. ഉടനെയൊന്നും മുന്നണി പ്രവേശനം നടക്കുകയില്ലെന്ന് ജോര്‍ജിന്റെ സംസാരത്തില്‍ നിന്ന് ബോധ്യപെട്ടു.തന്നെ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്ത് നിന്ന്് മാറ്റി പുതുതായി ഉത്തരവാദിത്വം ഏറ്റെടുത്ത തോമസ് വടകരയും താനും ചേര്‍ന്നാണ് കോണ്‍ഗ്രസുമായും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായും ചര്‍ച്ച നടത്തിയതെന്നും അസ്വസ്ഥരായ നിരവധിയാളുകള്‍ ഇനിയും ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വരുമെന്നും തന്റെ വാര്‍ഡ് കമ്മിറ്റി ഒന്നടങ്കം ഒപ്പമുണ്ടെന്നും സെബാസ്റ്റ്യന്‍ വിളയാനി പറഞ്ഞു. കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താന്‍ മുന്‍പിന്‍ നിന്നയാള്‍ നേരം വെളുത്തപ്പോള്‍ ജനപക്ഷം മണ്ഡലം പ്രസിഡണ്ടായത് ജോര്‍ജിന്റെ സ്വാധീനത്തിലാണെന്നും സെബാസ്റ്റ്യന്‍ വിളയാനി പറഞ്ഞു.അതേസമയം, പി സി ജോര്‍ജിന്റെ തണലില്‍  വളര്‍ന്നിട്ട് സ്വര്‍ത്ഥലാഭതിനായി പാര്‍ട്ടി മാറുകയാണ് സെബാസ്റ്റ്യന്‍ ചെയ്യുന്നതെന്ന് മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട തോമസ് വടകര പറഞ്ഞു. ജോര്‍ജിനൊപ്പം നിന്ന് പലതവണ പഞ്ചായത്ത് മെംബറായി. ഇപ്പോള്‍ ബാങ്ക് പ്രസിഡണ്ടുമായി. തിടനാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായ അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്കും.  സെബാസ്റ്റ്യന്‍ അല്ലാത്ത ബാക്കി എല്ലാ ഡയറക്ടര്‍മാരും പ്രമേയത്തില്‍ ഒപ്പിട്ടിട്ടുണ്ട്.  തിടനാട് മണ്ഡലത്തിലെ മുഴുവന്‍ വാര്‍ഡ് കമ്മിറ്റികളും പി സി ജോര്‍ജിനൊപ്പമാണെന്നും തോമസ് വടകര പറഞ്ഞു.വാദങ്ങളും പ്രതിവാദങ്ങളും ഇരുകൂട്ടരും നടത്തുന്നുണ്ടെങ്കിലും സെബാസ്റ്റ്യന്‍ വിളയനിയുടെ കോണ്‍ഗ്രസ് പ്രവേശനം തിടനാട് ജനപക്ഷം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നണ് വിലയിരുത്തല്‍. വിളയാനിയിലൂടെ മാനസികമായി യുഡിഎഫ് താല്പര്യമുള്ള പി.സി ജോര്‍ജ് അനുഭാവികളെ കോണ്‍ഗ്രസ്സിലെത്തിക്കാമെന്ന കണക്ക് കൂട്ടലാണ് കോണ്‍ഗ്രസ് നേത്രത്വത്തിനുള്ളത്.