വലവൂരില്‍ കാണാതായ ആള്‍ക്കുവേണ്ടി കുളത്തില്‍ തിരയുന്നുവലവൂരില്‍ കാണാതായ 50 വയസുകാരന് വേണ്ടി പഞ്ചായത്ത് കുളത്തില്‍ തെരച്ചില്‍. പ്രദേശവാസിയായ മനോജ് എന്നയാളെയാണ് ഇന്നലെ മുതല്‍ കാണാതായത്. കുളത്തിന്റെ കരയില്‍ ഷര്‍ട്ടും മുണ്ടും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംശയത്തെ തുടര്‍ന്ന് കുളത്തില്‍ തെരച്ചില്‍ നടത്തുന്നത്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍. ഇന്നലെയും മുങ്ങിത്തപ്പിയെങ്കിലും രാത്രിയായതോടെ അവസാനിപ്പിക്കുകയായിരുന്നു.