കോഴി ഫാമിൽ നിന്നും ചന്ദനത്തടി പിടികൂടി


പാലാ കടനാട് കുറുമണ്ണിലെ കോഴിഫാമിൽ നിന്നും 20 കിലേയൊളം ചന്ദനത്തടി ഫോറസ്റ്റ് പിടികൂടി. സംഭവുമായി ബന്ധപെട്ട് വെള്ളനാമറ്റത്തിൽ ജോസി ജോസഫിനെ അറസ്റ്റ് ചെയ്തു. 

ഫോറസ്റ്റ് ഇൻ്റലിജൻസ് വിംഗിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൻ വണ്ടംപതാൽ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ നടത്തിയ പരിശോധനയിലാണ് വില്പനക്കായി സൂക്ഷിച്ചിരുന്ന ചന്ദനതടി കണ്ടെത്തിയത്. 

മറയൂരിൽ നിന്നും സുഹൃത്ത് വില്ക്കാൻ ഏൽപിച്ചതാണെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്നത് അന്വേഷിച്ച വരികയാണെന്ന് ഡെപ്പുട്ടി റെഞ്ച് ഓഫീസർ എസ് ബിജു അറിയിച്ചു. 

വനം വകുപ്പ് ഉദ്യോഗസ്ഥരായ വി.അനിൽകുമാർ, കെ വി അനിൽകുമാർ, റ്റി.കെ സുനിൽ കുമാർ, കെ എസ് രാജേഷ് ബാബു, ഇ.ബി സുരേഷ് ബാബു, പി.ഡി. രാജു, അഭിലാഷ് തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി. പിടികുടിയ ചന്ദനത്തിന് വിപണിയിൽ ഒന്നര ലക്ഷത്തോളം രൂപാ വില വരും.