രണ്ടാമത് സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം ഡി.പ്രമേഷ് കുമാറിന്. രണ്ടാമത് സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ഡി.പ്രമേഷ് കുമാറിന്. വന്ധ്യതാ ചികിത്സയുടെ പേരിൽ സംസ്ഥാനത്ത് നടക്കുന്ന കൊടിയ ചൂഷണങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾക്കാണ് പുരസ്‌കാരം. മാതൃത്വം വില്‍പ്പനയ്ക്ക് എന്ന വാര്‍ത്താ പരമ്പര മുൻനിർത്തി, ഏഷ്യാനെറ്റ് ന്യൂസിലെ അഞ്ജുരാജിനെ ജൂറി പ്രത്യേകം പരാമർശിച്ചു. മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, നടന്‍ സലിം കുമാര്‍, എഴുത്തുകാരി ശാരദക്കുട്ടി എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത് 25000 രൂപയും പ്രത്യേകം രൂപകല്പ്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. നവംബര്‍ ആദ്യവാരം ജേതാവിന് സമ്മാനിക്കും