മീനച്ചിൽ റബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചു5 വർഷങ്ങൾക്കു മുൻപ് പ്രവർത്തനം നിലച്ച മീനച്ചിൽ  റബർ മാർക്കറ്റിംഗ് സൊസൈറ്റി  പ്രവർത്തനം പുന:രാരംഭിച്ചു. മാണി സി കാപ്പൻ എം എൽ ഉദ്ഘാടനവും ആദ്യ വിൽപനയും നിർവഹിച്ചു.

. അടുത്ത 6 മാസത്തിനുള്ളിൽ കരൂരിലെയും കൂടല്ലൂരിലെയും ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതായും MLA പറഞ്ഞു. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപികരിച്ചാണ് പ്രവർത്തന മൂലധനം കണ്ടെത്തിയിരിക്കുന്നത്.3 ഘട്ടങ്ങളായി പ്രവർത്തനങ്ങൾ  വിപുലീകരിക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.  ഒന്നാം  ഘട്ടം  റബർ, ഒട്ടുപാൽ എന്നിവ മാർക്കറ്റ് വിലയേക്കാർ  5 % വില വർദ്ധനവോടെ സംഭരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പിന്നീട് സർജിക്കൽ ഗ്ളവുസ് നിർമ്മാണ യൂണിറ്റും ഡിസ്പോസിബിൾ സിറിഞ്ചു നിർമ്മാണ യൂണിറ്റും ആരംഭിക്കാനാണ് പദ്ധതി.എൻ പ്രദീപ് കുമാർ കൺവീനറായും കിഴതടിയൂർ ബാങ്ക് പ്രസിഡൻ്റ് ജോർജ് സി  കാപ്പൻ ചെയർമാനായും മരങ്ങാട്ടുപള്ളി ബാങ്ക് പ്രസിഡൻ്റ് എം.എം തോമസ്, സെൻട്രൽ  മാർക്കറ്റിംഗ് പ്രസിഡൻറ്  വി.ജി വിജയകുമാർ  എന്നിവർ അംഗങ്ങളായിട്ടുള്ള സ്റ്റിയറിംഗ് കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.