Latest News
Loading...

തകര്‍ന്നടിഞ്ഞ് പൂഞ്ഞാര്‍ കൈപ്പള്ളി റോഡ്; യാത്രാദുരിതമേറി


മലയോര മേഖലയായ കൈപ്പള്ളിയിലേയ്ക്കുള്ള റോഡ് തകര്‍ന്നതോടെ യാത്രാദുരിതം. 8 കിലോമീറ്ററോളം ദൂരം വരുന്ന റോഡ് പല ഭാഗങ്ങളിലും വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട നിലയിലാണ്. കൊറോണക്കാലത്ത് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളുടെ എണ്ണം കൂടി കുറച്ചതോടെ  സ്വകാര്യവാഹനങ്ങളിലുള്ള റോഡ് യാത്രയും ദുരിതമായി. 




പത്ത് വര്‍ഷത്തിലധികം മുന്‍പാണ് ഈ റോഡ് ടാര്‍ ചെയ്തത്. കാലക്രമത്തില്‍ റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിയുകയായിരുന്നു. മേഖലയിലെ പ്രദേശവാസികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തില്‍, മഴക്കാലങ്ങളില്‍ ഓടവെട്ടിയും മറ്റുമാണ് റോഡ് തകരാതെ ഇത്രയും നാള്‍ സംരക്ഷിച്ചത്. 



പൂഞ്ഞാറില്‍ നിന്നും റോഡ് തുടങ്ങുന്ന ഭാഗം മുതല്‍ കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്. കയറ്റവും വളവും നിറഞ്ഞ റോഡില്‍ കുഴി കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളത്. പയ്യാനിത്തോട്ടം, വെള്ളാപ്പറ, ഇടമല, കൈപ്പള്ളി മേഖലകളിലും റോഡ് ടാറിന്റെ അംശമില്ലാത്തവിധം തകര്‍ന്ന ഭാഗങ്ങളുമുണ്ട്. 



പൂഞ്ഞാര്‍ കൈപ്പള്ളി ഏന്തയാര്‍ റോഡിന് നേരത്തെ 25 ലക്ഷം രൂപ അനുവദിച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. കരാര്‍ ഏറ്റെടുക്കാന്‍ കോണ്ട്രാക്ടര്‍മാര്‍ തയാറാകാത്തതാണ് കാരണമെന്നാണ് ലഭിക്കുന്ന വിവരം. മഴ കൂടി ശക്തിപ്പെട്ടതോടെ ഈ റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായിട്ടുണ്ട്. 




Post a Comment

0 Comments