മല്ലികശേരിയില്‍ മോഷ്ടാക്കള്‍ക്കായി തിരിച്ചില്‍

                                            

 
മേലുകാവില്‍ മോഷണം നടത്തി കടന്നുകളഞ്ഞവര്‍ക്കായി മല്ലികശേരിയില്‍ തെരച്ചില്‍. ബൈക്കിലെത്തിയ സംഘത്തെ പോലീസ് തടഞ്ഞെങ്കിലും നിര്‍ത്താതെ പോയ സംഘം റബര്‍തോട്ടത്തില്‍ ഒളിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ നടക്കുന്നത്.ഇന്ന് പുലര്‍ച്ചെയാണ് മേലുകാവിലെ മൊബൈല്‍ കടയില്‍ മോഷണം നടന്നത്. സമീപത്തുണ്ടായിരുന്ന സെക്യൂരിറ്റി കണ്ടതോടെ പോലീസില്‍ വിവരം അറിയിച്ചു. ഇതോടെ സംഘം ബൈക്കുമായി കടന്നുകളഞ്ഞു. ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞ് പോലീസ് സമീപ സ്റ്റേഷനുകളില്‍ വിവരം നല്‍കുകയായിരുന്നു.തിടനാട് വച്ച് പോലീസ് ബൈക്കിന് കൈ കാട്ടിയതോടെ വാഹനം പിണ്ണാക്കനാട് റോഡിലേയ്ക്ക് തിരിഞ്ഞ് രക്ഷപെട്ടു. പെട്രോള്‍ തീര്‍ന്നതോടെ വാഹനം റോഡ് സൈഡിലുപേക്ഷിച്ച് സമീപത്തെ റബര്‍ തോട്ടത്തിലേയ്ക്ക് കടന്ന ഇവരെ കണ്ടെത്താനായില്ല. രാവിലെ നാട്ടുകാരില്‍ ചിലര്‍ ഇവരെ കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും തെരച്ചില്‍ നടക്കുന്നത്.

.
40-ഏക്കറോളം വരുന്ന റബര്‍ തോട്ടമാണിത്. മേലുകാവ്, തിടനാട്, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിലെ പോലീസും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്