മാലിന്യ മുക്ത ഈരാറ്റുപേട്ട ശുചിത്വമിഷന്റെ അംഗീകാര പ്രഖ്യാപനം


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി പ്രഖ്യാപനം സംസ്ഥാന തലത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രഖ്യാപിച്ചു.  ഈരാറ്റുപേട്ട നഗരസഭക്ക് ലഭ്യമായ ശുചിത്വ പദവി പുരസ്‌ക്കാരം ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സില്‍ ഹാളില്‍ വെച്ച് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പ്രേംജി ആറില്‍  നിന്നും നഗരസഭാ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി ഏറ്റുവാങ്ങി.


നഗരസഭയുടെ മികച്ച ശുചീകരണ പ്രവര്‍ത്തനങ്ങളും ഹരിത കേരള മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, മഹാത്മാഗാന്ധി, അയ്യന്‍കാളി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന്‍ എന്നിവ സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ നടപടി ക്രമങ്ങളുടേയും, ഹരിത കര്‍മ്മ സേന ഉള്‍പ്പെടെ മാലിന്യ സംസ്‌ക്കരണത്തിനായി നടപ്പിലാക്കിയ ചിട്ടയായ പ്രവര്‍ത്തനങ്ങളുടേയും ഫലമാണ്  ഈരാറ്റുപേട്ട നഗരസഭയെ ശുചിത്വ പദവിയില്‍  എത്തിച്ചത്. യോഗത്തില്‍  ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ P H ഹസീബ് സ്വാഗതമാശംസിച്ചു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീമാ നാസര്‍,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ വി പി നാസര്‍,മുന്‍ ചെയര്‍മാന്‍ ടി എം റഷീദ്,കൗണ്‌സിലര്‍ സുബൈര്‍ വെള്ളാപ്പള്ളി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.