ഈരാറ്റുപേട്ട നഗരസഭാ പുതിയ മന്ദിരം നിര്‍മാണോദ്ഘാടനം നാളെഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയുടെ പുതിയ കെട്ടിടം നിര്‍മാണോദ്ഘാടനം നാളെ വൈകിട്ട് 5ന് നടക്കും. നഗരസഭാ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി ഉദ്ഘാടനം നിര്‍വഹിക്കും.കിഫ്ബിയുടെ ഫണ്ടായ 8.5 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം നടത്തുന്നത്. നഗരസഭയുടെ പഴയ സ്ലോട്ടര്‍ ഹൗസ് സ്ഥിതി ചെയ്തിരുന്ന 30 സെന്റ് സ്ഥലം ഭൂമിയില്‍ സെല്ലാര്‍(ഗ്രൗണ്ട് പാര്‍ക്കിങ്)  ഉള്‍പ്പടെ 4 നിലകളില്‍ ആയി 24900 സ്‌ക്വയര്‍ ഫീറ്റ് ഏരിയ ഉള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്കിഫ്ബി യുടെ സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ ആയ ഇംപാക്ട് കേരള ആണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നത്.