ഈരാറ്റുപേട്ടയിൽ ഇന്ന് കോവിഡ് പോസിറ്റീവ് എണ്ണം ഉയരത്തിൽ


ഈരാറ്റുപേട്ട നഗരസഭയിൽ കോ വിഡ് പോസിറ്റിയാ വരുടെ എണ്ണത്തിൽ വർധനവ്. മുൻ ദിവസങ്ങളിതിനേക്കാൾ ഉയർന്ന കണക്കായിരിക്കും ഇന്നത്തേത് എന്നാണ് സൂചന.

ഇന്ന് ശാദി മഹൽ ഓഡിറ്റോറിയത്തിൽ ആന്റിജൻ പരിശോധന നടത്തിയിരുന്നു. 180 പേരെ പരിശോധിച്ചതിൽ 25 പേർ പോസിറ്റീവായി . കഴിഞ്ഞ ദിവസത്തിൽ പത്തിൽ താഴെയായിരുന്നു രോഗികൾ. എന്നാൽ വൈകി കിട്ടിയ ഫലങ്ങൾ ഉൾക്കൊളിക്കാനാകാഞ്ഞത് മൂലമാണ് എണ്ണം കുറഞ്ഞത്. 

ചുരുക്കത്തിൽ ഇന്നത്തെ കണക്കും പഴയ കണക്കുമടക്കം ഉയർന്ന സംഖ്യയാവും പുറത്തു വരിക. ആകെ കണക്ക് രാത്രിയോടെയേ പ്രസിദീകരിക്കു.