ഈരാറ്റുപേട്ടയില്‍ അടച്ചിടലില്ല. കര്‍ശന നിയന്ത്രണം മാത്രംകോവിഡ് പടരുന്ന സാഹചര്യത്തിലും ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ അടച്ചിടല്‍ നടപടികള്‍ ഉണ്ടാവില്ല. നഗരസഭാ ചെയര്‍മാന്‍ ജില്ലാ കളക്ടരുമായി ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. അണ്‍ലോക് പ്രക്രിയ തുടരുന്ന സാഹചര്യത്തില്‍ സംമ്പൂര്‍ണ അടച്ചിടല്‍ ഇനി ഉണ്ടാവില്ലന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. 


ശക്തമായ നിയന്ത്രണങ്ങളാവും വരും ദിവസങ്ങളില്‍ ഏര്‍പ്പെടുത്തുക. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധന ശക്തമാക്കും. കൂടുതല്‍ പരിശോധകരെ നിയോഗിക്കും. പിഴ ചുമത്തുന്നതടക്കം അധികാരമുള്ള സെക്ടറല്‍ ഓഫീസര്‍മാര്‍ കടകളിലും നഗരത്തിലും വിവിധ മേഖലകളിലും പരിശോധന ശക്തമാക്കും. ഇതുവഴി സാമൂഹിക അകലം ഉറപ്പാക്കി സമ്പര്‍ക്കവ്യാപനം കുറയ്ക്കാനാണ് ലക്ഷമിടുന്നത്. 


7 മണി വരെ കടകള്‍ തുറക്കാമെന്ന നിര്‍ദേശം അതുപടി തുടരും. സന്നദ്ധ പ്രവര്‍ത്തകരെ കൂടുതല്‍ നിയോഗിക്കും. മൈക്രോ കണ്ടയെിന്റ്‌മെന്റ് സോണുകളെ വാര്‍ഡ് പൂര്‍ണമായും അടയ്ക്കുന്ന നടപടിയ്ക്കും സാധ്യതകള്‍ നിലവിലുണ്ട്. രോഗവ്യാപന സാധ്യത കണക്കാക്കി മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം ജില്ലാ ഭരണകൂടമാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക.