യുഡിഎഫ് മുന്നണിയുടെ ഭാഗമാകാൻ കേരള ജനപക്ഷം. യുഡിഎഫുമായി ചേർന്നു പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി ജോർജ് ജനപക്ഷം പ്രവർത്തകർ യുഡിഎഫ് ചിന്താഗതിയുള്ളവരാണെന്നും പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ തന്നെ താൻ മത്സരിക്കും. അതാണ് ആഗ്രഹം. പൂഞ്ഞാർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈരാറ്റുപേട്ടയിലാണ് താൻ ജനിച്ചു വളർന്നത്. പാലായും കാഞ്ഞിരപ്പള്ളിയും തനിക്ക് വിജയിക്കാൻ സാധിക്കുന്ന മണ്ഡലങ്ങളാണെന്നും ജോര്‍ജ്ജ് പറഞ്ഞു.
യുഡിഎഫ് മുന്നണിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. എന്നാൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നുവെന്നും ജോർജ് പറഞ്ഞു. എന്നാല്‍ ഇന്നും ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ ഇതിനോടകം പാർട്ടി തീരുമാനിച്ചിരുന്നു. യുഡിഎഫുമായി സഹകരിക്കുന്നതോടെ ചില സ്ഥാനാർഥികളെ പിൻവലിക്കാൻ പാർട്ടി തയാറാകുമെന്നും ജോർജ് വ്യക്തമാക്കി. അതേസമയം, യുഡിഎഫ് പ്രാദേശിക വികാരം പിസി ജോര്‍ജ്ജിന് എതിരാണ്. മുന്നണിയില്‍ എടുക്കരുതെന്ന് പ്രാദേശിക ഘടകം പ്രമേയവും പാസാക്കിയിരുന്നു.
പൂഞ്ഞാറില്‍ തന്നെ മല്‍സരിക്കുമെന്ന് പി.സി പറയുന്പോഴും മുന്‍ തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളത്. വിവിധ പ്രാദേശിക വിഷയങ്ങളില്‍ നിലപാട് എതിരായി മാറുകയും ചെയ്തു. അതുകൊണ്ടുതന്നെ മല്‍സരം പൂഞ്ഞാറില്‍ നിന്നും മാറിയേക്കുമെന്നും സൂചനയുണ്ട്.
0 Comments