'പച്ച കണ്ണു'മായി നടക്കരുത്. കണ്ണുതുറന്നാല്‍ വികസനം കാണാം. പി.സി ജോര്‍ജ്ജ്

 

എന്‍.എം ജോസഫ് മന്ത്രിയായിരുന്നിട്ട് ഇവിടെ എന്ത് ചെയ്തുവെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ. ജോയി എബ്രാഹവും എന്താണ് ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ സംഭാവന എന്താണെന്ന് പറയട്ടെ. അതും താന്‍ ചെയ്തതുമായി കണക്കുകൂട്ടട്ടെ. താന്‍ വികസനം നടത്തിയില്ലെന്നാണ് ചിലര്‍ പേട്ടയില്‍ പറയുന്നത്. പച്ചക്കണ്ണ് കൊണ്ടല്ല നോക്കേണ്ടതെന്നും കണ്ണുതുറന്നാല്‍ വികസനം കാണാമെന്നും എംഎല്‍എ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടാര്‍ ചെയ്ത റോഡുകളുള്ള നിയോജക മണ്ഡലമാക്കി പൂഞ്ഞാറിനെ മാറ്റാന്‍ തനിയ്ക്ക് കഴിഞ്ഞതായി പി.സി ജോര്‍ജ്ജ് എംഎല്‍എ. 15ഉം 15ഉം മീറ്റര്‍ വീതിയില്‍ ടാറിംഗ് നടത്തി ഒരു കുഴിയുണ്ടായാല്‍ അതില്‍ വാഴ വെയ്ക്കുന്നത് വിവരക്കേടാണ്. വാഴ വയ്ക്കുന്ന സമയത്ത് ആ കുഴി മൂടാനാണ് ശ്രമിക്കേണ്ടതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.