Latest News
Loading...

മുന്നണി ബന്ധം. ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെന്ന് പി.സി ജോര്‍ജ്ജ്

മുന്നണി ബന്ധം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ. പല മുന്നണികളുമായും ചര്‍ച്ചകളുണ്ട്. യുഡിഎഫിനാണ് കൂടുതല്‍ മുന്‍ഗണന നല്കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. 

മുന്നണി പ്രവേശനമോ സഹകരണമോ എന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കും. നിലവില്‍ പല വാര്‍ഡുകളിലും ജനപക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഭൂരിപക്ഷമുള്ള 100 ശതമാനം വിജയസാധ്യതയുള്ള സീറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ടവര്‍തന്നെ മല്‌സരിക്കും. അത്തരം സീറ്റുകള്‍ ഏത് സാഹചര്യത്തിലും വിട്ടുനല്‍കില്ലെന്നും പി.സി ജോര്‍ജ്ജ് വ്യക്തമാക്കി.

Post a Comment

0 Comments