പാലാ: വലവൂരിൽ സ്ഥാപിതമായ കേ ന്ദ്ര വിദ്യാഭ്യാസ സ്ഥാപനമായ ട്രിപ്പിൾ ഐ.ടിയിലേക്കുള്ള യാത്ര സുഖകരമാക്കുന്നതിനായി എല്ലാ പി.ഡബ്ല്യു.ഡി.റോഡുകളുമായി ബന്ധിപ്പിക്കും വിധം ആറു ഗ്രാമീണ റോഡുകൾ അന്തർദേശീയ നിലവാരത്തിൽ നവീകരിക്കുന്ന പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ജോസ്.കെ.മാണി.എം- പി. ദേശീയപാത വിഭാഗം അധികൃതരോട് ആവശ്യപ്പെട്ടു.
ട്രിപ്പിൾ ഐടി യിലേക്കുള്ള പ്രധാന റോഡുകൾ തകർന്നതുമൂലം വാഹനയാത്ര വളരെ ക്ലേശകരമായതിനെ തുടർന്നാണ് അദ്ദേഹം നിർമാണ പ്രവർത്തന പുരോഗതി വിലയിരുത്താനെത്തിയത് .മത്തോലി പഞ്ചായത്തിലെ പുലിയന്നൂർ - വള്ളിച്ചിറ, കരൂർ പഞ്ചായത്തിലെ ചെറുകര -മങ്കൊമ്പ് ,മുറിഞ്ഞാറ - വലവൂർ ,വലവൂർ -ചക്കാമ്പുഴ, നെച്ചിപ്പുഴൂർ-വലവൂർ ,ഫാത്തിമാപുരം- അമേറ്റുപള്ളി എന്നീ റോഡുകളാണ് കേന്ദ്ര പദ്ധതിയിൽ പുനരുദ്ധരിക്കപ്പെടുന്നത്.17 കോടിയുടേതാണ് നിർദ്ദിഷ്ഠ പദ്ധതി.2018-ൽ ഭരണാനുമതി ലഭിച്ച പദ്ധതിയാണിത്.
ജോസ്.കെ.മാണി ലോക് സഭാംഗമായിരുന്ന കാലത്ത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൽ നടത്തിയ സമ്മർദ്ദത്തെ തുടർന്നാണ് ഇതിനായി അംഗീകാരം ലഭിച്ചത് '.ദേശീയപാത വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നവീകരണ പദ്ധതികൾ നടപ്പാക്കുന്നത്.
ദേശീയപാതാ വിഭാഗം അസി.എക്സി.എൻ ജീനീയർ, അസി.എൻജിനീയർ, ഓവർസീയർ എന്നിവരും ജോസ്.കെ.മാണി യോടൊപ്പം ഉണ്ടായിരുന്നു.
0 Comments