അവശനായ വൃദ്ധന് തുണയായി പാലാ ജനമൈത്രി പോലിസിന്റെ ഇടപെടൽ


പാലാ അൽഫോൻസ കണ്ണാശുപത്രിക്ക്  സമീപം അവശനിലയിൽ  കാണപ്പെട്ട വൃദ്ധനെ പാലാ ജനമൈത്രി പോലീസ് സഹായത്തോടെ മരിയസദനത്തിലെത്തിച്ചു.  


ഇന്നലെ രാത്രി മുതൽ വിവസ്ത്രനായി ചെളിയിൽ  കിടന്നിരുന്ന വൃദ്ധനെ സമീപവാസിയായ തോമസ് സി കാപ്പൻ പാലാ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് S.I സിദ്ദിഖ് അബ്‌ദുൾഖാദർ, CPO മധു, CPO പ്രഭു എന്നിവരുടെ സഹായത്തോടെ മരിയസദനം പ്രവർത്തകരും ചേർന്ന് പാലാ  ജനറൽ ഹോസ്പിറ്റലിൽ  എത്തിക്കുകയായിരുന്നു. പാലാ ജനറൽ ഹോസ്പിറ്റലിലെ കോവിഡ്  പരിശോധനയിൽ നെഗറ്റീവ് ആയതിനെ തുടർന്ന്  ഇയാളെ  മരിയസദനത്തിൽ ചികിത്സയ്ക്കും  പുനരധിവാസത്തിനുമായി  പ്രവേശിപ്പിച്ചു. പാലാ  കടപ്പാട്ടുർ സ്വദേശിയാണെന്ന്  പറയപ്പെടുന്ന ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.ഇയാളെ കുറിച്ചു കൂടുതൽ വിവരം ലഭിക്കുന്നവർ പാലാ പോലീസ് സ്റ്റേഷനുമായോ മരിയസദനവുമായോ  ബന്ധപ്പെടുക.