കോവിഡ് മൂലം തടസ്സപ്പെട്ട വികസന പ്രവർത്തനങ്ങൾക്കു വേഗം കൂട്ടാൻ തീരുമാനംപാലാ: നിർമ്മാണചട്ടങ്ങൾ പൂർണ്ണമായി പാലിക്കാതെ പാലാ ജനറൽ ആശുപത്രിയുടെ കെട്ടിടങ്ങൾ പണി കഴിച്ചതുമൂലമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി തീരുമാനിച്ചു. പാർക്കിംഗ് സൗകര്യങ്ങൾ നിലവിൽ ഇല്ല. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാൽ മാത്രമേ പാർക്കിംഗ് സൗകര്യം ലഭ്യമാകുകയുള്ളൂ. എന്നാൽ ഫയർ ആൻ്റ് സേഫ്റ്റിയുടെ അനുമതി ലഭിക്കണമെങ്കിൽ അതിനാവശ്യമായ സൗകര്യങ്ങൾ നൽകണം.

 


 ഇതില്ലാതെയാണ് പ്രവർത്തനം തുടങ്ങിയത്. ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമേ പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റാൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്നു മാത്രമേ പഴയ കെട്ടിടം പൊളിച്ചു പാർക്കിംഗ് ഏർപ്പെടുത്താനാകൂ. 

 


ഇതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാൻ മാണി സി കാപ്പൻ എം എൽ എ നിർദ്ദേശം നൽകി. സെൻട്രലൈസിഡ് എസി സ്ഥാപിച്ചാൽ മാത്രമേ ഡയാലിസിസ് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനാവൂ. കോവിഡ് മൂലം തടസ്സപ്പെട്ട  പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു.മാണി സി കാപ്പൻ എം എൽ എ, നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക്, ബിജി ജോജോ, പ്രൊഫ. സതീഷ് ചൊള്ളാനി, ഷാർളി മാത്യു, ഫിലിപ്പ് കുഴികുളം, പീറ്റർ പന്തലാനി, ജോഷി പുതുമന, ഡോ അൻജു സി മാത്യു തുടങ്ങിയവർ പങ്കെടുത്തു.