പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പച്ചത്തുരുത്തു അഭിനന്ദന പത്രം

 


പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചത്തുരുത്തുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അഭിനന്ദന പത്രം  പരിസ്ഥിതി പ്രവർത്തകൻ എബി ഇമ്മാനുവലിൽ നിന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ലീലാമ്മ ചാക്കോ ഏറ്റുവാങ്ങി. വാർഡ് മെമ്പർ രമേശ് ബി വെട്ടിമറ്റം സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ജി. ഗോപകുമാർ നന്ദിയും പറഞ്ഞു.

  പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പബ്ലിക് ഹെൽത്ത് സെന്ററിന്റെ 5 സെൻറ് സ്ഥലത്താണ് തനതായ വൃക്ഷങ്ങൾ നട്ട് പരിപാലിക്കുന്നത്.കേരളത്തിൻറെ ഹരിതഭംഗി വർധിപ്പിക്കുന്നതിനുള്ള ഹരിതകേരളം മിഷന്റെ നൂതനാശയമാണ് പച്ചത്തുരുത്ത് പദ്ധതി. അര സെന്റിനു മുകളിൽ വിസ്തൃതിയുള്ള ഭൂമിയിൽ പച്ചത്തുരുത്തുകൾ സ്ഥാപിക്കാം.

  ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് ഉസ്മാൻ, വി ഇ ഒ അനിൽ ,പഞ്ചായത്ത് ജീവനക്കാരൻ രാജീഷ് , തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു