കഴിഞ്ഞ 63 വർഷക്കാലമായി കാഞ്ഞിരപ്പള്ളിയുടെ ആരോഗ്യ സംരക്ഷണ രംഗത്തു മികച്ച സേവനങ്ങൾ നൽകിക്കൊണ്ടിരുന്ന കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി സമ്പൂർണ്ണ അസ്ഥിരോഗ ചികിത്സാകേന്ദ്രമായി പ്രഖ്യാപിച്ചു. ഓർത്തോപീഡിക്, ജോയിന്റ് റീ പ്ലേസ്മെന്റ്, നട്ടെല്ലുരോഗ ചികിത്സ, പെയിൻ ക്ലിനിക്. ട്രോമാ കെയർ എന്നീ വിഭാഗങ്ങൾ യോജിപ്പിച്ചാണ് സമ്പൂർണ്ണ അസ്ഥിരോഗ ചികിത്സാ വിഭാഗം പ്രവർത്തിക്കുന്നത്.
എല്ലാവിധ അസ്ഥിരോഗ ശസ്ത്രക്രിയകൾ, അപടകടങ്ങളെ തുടർന്നുള്ള സങ്കീർണമായ ഒടിവുകൾക്കും മുറിവുകൾക്കുമുള്ള ചികിത്സ, സന്ധിമാറ്റിവെയ്ക്കൽ ശാസ്ത്രക്രിയകൾ - തോളെല്ല്, ഇടുപ്പ്, മുട്ട്, ആർത്രോസ്കോപ്പി (താക്കോൽദ്വാരശസ്ത്രക്രിയ), സ്പോർട്സ് മൂലമുണ്ടാകുന്ന പരിക്കുകൾ (തോൾ, മുട്ട്, പാദം, കണങ്കാൽ എന്നിവയ്ക്ക് പ്രത്യേക ചികിത്സാ) നട്ടെല്ലു രോഗങ്ങൾ - പൊട്ടൽ, അണുബാധ, ഡിസ്ക് സംബന്ധമായ രോഗങ്ങൾ, നട്ടെല്ലിന് ഉണ്ടാകുന്ന വളവ്, സ്പൈനൽ കോഡിൽ ഉണ്ടാകുന്ന ട്യൂമർ,
കുട്ടികളുടെ അസ്ഥിരോഗ ചികിത്സ - അസ്ഥികളുടെ അസ്വാഭാവികതയും വളർച്ചയും, വളവുകൾ ശരിയാക്കാനുള്ള സൗകര്യം, കൈകളിലെപ്രത്യേക ശസ്തക്രിയകൾ തുടങ്ങിയ സേവനങ്ങൾ ഈ വിഭാഗത്തിൽ ലഭ്യമാകും.
കഴിഞ്ഞ 6 മാസ കാലയളവിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചു വളരെ അത്യാവശ്യമായ ഇരുപത്തിയഞ്ചിലധികം സന്ധിമാറ്റിവെക്കൽ, നട്ടെല്ല്, താക്കോൽദ്വാര ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്
https://www.facebook.com/807896722884929/posts/1343317439342852/
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള രോഗികൾ ചികിത്സക്കായി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് തിരഞ്ഞെടുത്തുവെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കേരളത്തിലെ പ്രമുഖ സന്ധിമാറ്റിവെയ്ക്കൽ, നട്ടെല്ലു രോഗ ചികിത്സ വിദഗ്ദ്ധനും കേരളാ ബ്ലാസ്റ്റേഴ്സ്ഫു ട്ബോൾ ക്ലബ്ബിന്റെ മുൻ ഔദ്യോഗിക ഡോക്ടറുമായ ജെഫേഴ്സൺ ജോർജാണ് ഇവിടെ ചികിത്സകൾക്കു നേതൃത്വം നൽകുന്നത്. ഓർത്തോ വിഭാഗം മേധാവി ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഡോ.ജുനൈദ് അടങ്ങിയ സംഘമാണ് സമ്പൂർണ്ണ അസ്ഥിരോഗ ചികിത്സാ വിഭാഗത്തിന്റെ ശക്തി.
കേരളത്തിൽ ലഭ്യമായതിൽ ഏറ്റവും മികച്ച ചികിത്സ കുറഞ്ഞ ചിലവിൽ പ്രദാനം ചെയ്യാൻ സാധിച്ചുവെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. അർഹരായരോഗികൾക്കു ചികിത്സ നിരക്കിളവുകൾക്കൊപ്പം ഒരാൾക്കു സൗജന്യ ചികിത്സ നൽകുവാനും ഇക്കാലയളവിൽ കഴിഞ്ഞിട്ടുണ്ട്.
സി.എം.ഐ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസ് സാമൂഹ്യക്ഷേമ വിഭാഗത്തിന്റെ സഹകരണത്തോടെ വിവിധ ചികിത്സാ സഹായ പദ്ധതികൾ നടപ്പിലാക്കുന്ന ആർദ്രം പദ്ധതിയുടെ രണ്ടാം ഘട്ടമായ കരുതൽ പദ്ധതിയിൽ ഉൾപ്പെടുത്തി 2020 ഒക്ടോബർ 15 വരെ മേരീക്വീൻസ് സന്ധിരോഗ - നട്ടെല്ല് ചികിത്സ വിഭാഗത്തിൽ മുൻകൂർ ബുക്കു ചെയ്യൂന്നവർക്ക് സൗ ജ ന്യ ഒ പി കൺസൽട്ടേഷനും ചികിത്സ നിരക്കുകളിൽ പ്രത്യേക ഇളവും ലഭ്യമാവും. ഒപ്പം അർഹതയുള്ള ഒരു വ്യക്തിക്കു സൗ ജന്യ ശസ്തക്രിയയും ലഭ്യമാവും. മുൻകൂർ രെജിസ്ട്രേഷൻ നേടാൻ 91882 28226 എന്ന നമ്പറിൽ ബന്ധപ്പെടുക.
കാഞ്ഞിരപ്പള്ളി മേരീക്വീൻസിൽ നടന്ന പത്രസമ്മേളനത്തിൽ ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, അസ്സോ. ഡയറക്ടർ ഫാ. ജെയ്സ് വയലികുന്നേൽ സി.എം.ഐ ഓർത്തോ പീഡിക് വിഭാഗത്തിലെ ഡോ. ജയകൃഷ്ണൻ, ഡോ. ജെഫേഴ്‌സൺ ജോർജ്, ഡോ. ജുനൈദ്, സി.ഒ.ഒ ഗിരീഷ് ജോസഫ്, പി.ആർ. അജോ വാന്തിയിൽ തുടങ്ങിയവർ പങ്കെടുത്തു.
0 Comments