വൈദ്യുതി വിതരണത്തില്‍ വലിയ തകരാര്‍. മുംബൈ ഇരുട്ടില്‍ടാറ്റയുടെ വൈദ്യുതി വിതരണ സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ വൈദ്യുതി നിലച്ചു. ഇതേതുടര്‍ന്ന് ഇലക്ട്രിക് ട്രെയിന്‍ സര്‍വീസും നിലച്ചിരിക്കുകയാണ്.നഗരത്തിലെ പ്രധാനപ്പെട്ട പലമേഖലകളും സ്തംഭിച്ചു. ആവശ്യസ്ഥലങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ആശുപത്രികളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി.ഗതാഗതത്തിന് പ്രധാനമാര്‍ഗമായ ട്രെയിന്‍ സര്‍വീസ് നിലച്ചതോടെ ജനജീവിതവും സ്തംഭിച്ചു. വൈകാതെ തന്നെ തകരാര്‍ പരിഹരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.