വൈക്കത്ത് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​ക​ന്‍ തൂങ്ങിമരിച്ചുവൈക്കത്ത് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​ക​ന്‍ തൂങ്ങിമരിച്ചു . വൈ​ക്കം ചെ​മ്പ് ആ​ശാ​രി​പ്പ​റ​മ്പി​ല്‍ കാ​ര്‍​ത്ത്യാ​യ​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ന്‍ ബി​ജു​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ കാ​ര്‍​ത്ത്യാ​യ​നി​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​മ്മ മു​റി​യി​ല്‍ മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് കാ​ണു​ന്ന​ത്.


തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രു​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ മ​റ്റൊ​രു മു​റി​യി​ല്‍ ബി​ജു​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി.ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ മ​രം മു​റി​ച്ച് വി​റ്റ പ​ണം കാ​ര്‍​ത്ത്യാ​യ​നി​യു​ടെ പ​ക്ക​ല്‍ ല​ഭി​ച്ചി​രു​ന്നു. 


ഈ ​പ​ണ​ത്തി​നു​വേ​ണ്ടി​യു​ള്ള ത​ര്‍​ക്ക​മാ​യി​രി​ക്കാം കൊ​ല​പാ​ത​ക​ത്തി​ലേ​ക്കും പി​ന്നീ​ട് ആ​ത്മ​ഹ​ത്യ​യി​ലേ​ക്കും ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.